വെഞ്ഞാറമൂട് :ഗണിത വിഷയങ്ങൾ എളുപ്പമാക്കുന്നതിനും,ശ്രദ്ധ,ഏകാഗ്രത,ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും കുട്ടികൾക്ക് അനുഭവപ്പെടുന്ന പഠനവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി ഐ.ഡി.എസ് അബാക്കസ് നേരിട്ട് നൽകിവരുന്ന അബാക്കസ് പരിശീലനം ജൂൺ, ജൂലൈ മാസങ്ങളിൽ യു.കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈനിലൂടെ സൗജന്യമായി നൽകുമെന്ന് ഡയറക്ടർ അറിയിച്ചു.ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി കുട്ടികളുടെ പേര്,ഡിവിഷൻ,വാട്സ്ആപ്പ് നമ്പർ,സ്കൂളിന്റെ പേര് എന്നിവ കൃത്യമായി നകിയാൽ മതിയാകും. ഫോൺ.9048897506.