കൊച്ചി: മത്സ്യമേഖലയ്ക്ക് കൊവിഡ് പാക്കേജ് അനുവദിക്കുക, പെട്രോളിയം വില വർദ്ധന പിൻവലിക്കുക, കാളമുക്ക് ഹാർബർ നിർമ്മാണം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി. ടി.യു.സി.ഐ. ഐക്യവേദി ജില്ലാ സെക്രട്ടറി പി.ബി ദയാനന്ദൻ, എൻ.എ ജെയിൻ, കെ.പി വിജയകുമാർ, കെ.വി ആനന്ദൻ, ഷെെജൻ തുടങ്ങിയവർ പ്രസംഗിച്ചു.