തിരുവനന്തപുരം: സി.എം.പി സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ നേരിടുന്ന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം എം.വി.ആർ ഭവനിൽ പാർട്ടി ജനറൽ സെക്രട്ടറി സി.പി.ജോൺ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം നടത്തി.കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു, ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ,വി.എസ്.ശിവകുമാർ എം.എൽ.എ, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, കേരള കോൺഗ്രസ് നേതാവ് മനോജ്കുമാർ, പാർട്ടി ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി.മധു,ഏരിയ സെക്രട്ടറിമാരായ രണ്ടംചിറ മണിയൻ,വിനോദ്കുമാർ, ബിച്ചു, ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.