flight

ന്യൂഡൽഹി​: ജീവനക്കാരുടെ നിരീക്ഷണകാലാവധി സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രക്കാരിൽ ആർക്കെങ്കിലും കൊവിഡ് സ്ഥീരീകരിച്ചാൽ എല്ലാ വിമാന ജീവനക്കാരും നീരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശത്തിലാണ് ഭേദഗതി വരുത്തിയത്. പരിശോധനയ്ക്ക് ശേഷം രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ മാത്രം 14 ദിവസം നീരീക്ഷണത്തിൽ പോയാൽ മതിയെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.