കല്ലമ്പലം:ചാത്തമ്പറ പറങ്കിമാംവിള മണമ്പൂർ റോഡ് ബി. എം. ബി. സി നിലവാരത്തിൽ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപയുടെ ഭരണാനുമതി നൽകി.അഡ്വ.ബി. സത്യൻ എം. എൽ. എയുടെ ആവശ്യപ്രകാരം കേരള ഗവൺമെന്റ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.പൊതു ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരമാണ് തുക അനുവദിപ്പിക്കുന്നതിന് എം.എൽ.എയുടെ ഇടപെടൽ ഉണ്ടായത്.