class

കിളിമാനൂർ: ഭിന്നശേഷിക്കാരനായ മകന്റെ ഓർമ്മ ദിനത്തിൽ തട്ടത്തുമല ബഡ്സ് സ്കൂളിൽ ഒാൺലൈൻ പഠന സൗകര്യമൊരുക്കി ബി.സത്യൻ എം.എൽ.എ. മകൻ ബോബിയുടെ മൂന്നാം ചരമവാർഷിക ദിനമായ ഇന്നലെ സ്കൂളിൽ അനുസ്മരണവും സംഘടിപ്പിച്ചു. ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ബഡ്സ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കായി പഞ്ചായത്തിന്റെയും എം.എൽ.എയുടെയും സഹകരണത്തോടെ പകൽവീട് നിർമ്മിച്ചതിന് നാട്ടുകാർ എം.എൽ.എയെ ആദരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പ്രോജക്ട് കോ ഒാർഡിനേറ്റർ വൈശാഖ് കെ.എസ് എന്നിവർ പങ്കെടുത്തു.