tree

കിളിമാനൂർ: കിളികൾക്ക് കൂ കൂടൊരുക്കിയും, വഴിയാത്രക്കാർക്ക് തണലേകിയും,വർഷം തോറും മധുരമൂറും മാമ്പഴം പൊഴിച്ചും നിന്നിരുന്ന മുത്തശ്ശിമാവ് അകാല ചരമത്തിലേക്ക്. ചൂട്ടയിൽ ജംഗ്ഷന് സമീപം റോഡ് പുറമ്പോക്കിൽ നിൽക്കുന്ന കൂറ്റൻ മാവാണ് നാശത്തിന്റെ വക്കിൽ നിൽക്കുന്നത്. അജ്ഞാതർ നശിപ്പിച്ചതായി നാട്ടുകാർ സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ മാവിൽ നിന്നും അമിതമായി ഇലകൾ കൊഴിഞ്ഞ് തുടങ്ങുകയും ഇപ്പോൾ മാവിൻ ഇലകൾ ഏകദേശം തീർന്ന അവസ്ഥയിലുമായി. ശിഖരങ്ങളും ഉണങ്ങി തുടങ്ങീട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഈ മാവിലെ മാങ്ങ പറിക്കുന്നതും പ്രസ്തുത പുറമ്പോക്ക് ഭൂമിയുമായും ബന്ധപ്പെട്ട് ചില തർക്കങ്ങൾ നടന്നുവരുന്നുണ്ട്.

പുതിയകാവ് - ആലംകോട് റോഡ് നിർമ്മാണ സമയത്ത് പോലും റോഡരികിലെ മറ്റു വൃക്ഷങ്ങൾ മുറിച്ചു മാറ്റാൻ ടെൻഡർ നടപടി സ്വീകരിച്ചപ്പോഴും ഈ മാവ് രക്ഷപ്പെടുകയായിരുന്നു.