കടയ്ക്കാവൂർ: രാജ്യത്ത് കഴിഞ്ഞ പതിമൂന്ന് ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചും എണ്ണ വില നിർണയാധികാരം കേന്ദ്ര ഗവൺമെന്റിൽ നിലനിറുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ തിനവിള ബ്രാഞ്ച് തിനവിള ശ്രീ നാരായണ പ്രൈവറ്റ് മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ബി.കെ.എം.യു ജില്ലാ ജോ. സെക്രട്ടറി തിനവിള സുർജിതും നിലയ്ക്കാമുക്കിൽ നടന്ന പ്രതിഷേധ ധർണ ഷിബു കടയ്ക്കാവൂരും ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ബിനു വി.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എസ്. വിജയകുമാർ സ്വാഗതവും സുജ നന്ദിയും പറഞ്ഞു. ബിജി, ഉഷ, ശ്യാമള, ധന്യ ലീല, വിജയൻ എന്നിവർ നേതൃത്വം നൽകി.