ആറ്റിങ്ങൽ:സി.എം.പി സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഓഫീസിനു മുന്നിൽ ഐക്യദാർഢ്യ ധർണ നടത്തി. ലോക്ക് ഡൗൺ കാരണം ഇന്ത്യയിലും വിദേശത്തും മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക,തൊഴിലാളി കുടുംബങ്ങൾക്ക് 5000/- രൂപ റേഷൻ കട വഴി വിതരണം ചെയ്യുക, പ്രവാസികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ആറ്റിങ്ങൽ ഏരിയ സെക്രട്ടറി രാജേന്ദ്രൻ ഉദഘാടനം ചെയ്തു.ചിറയിൻകീഴ് ഏരിയ സെക്രട്ടറി ചിറയിൻകീഴ് മുരുകൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റി അംഗം പ്രകാശൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി,മനീഷ് മുരുകൻ,ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ഇന്ദ്രൻ എന്നിവർ സംസാരിച്ചു.