തിരുവനന്തപുരം: ജില്ലയിൽ റിമാൻഡിൽ ആകുന്നവർക്കുള്ള പ്രത്യേക സ്രവപരിശോധനാസംവിധാനം വർക്കല താലൂക്കാശുപത്രിയിൽ ഒരുങ്ങി. രോഗലക്ഷണങ്ങളുള്ള പൊതുജനങ്ങൾക്ക് തിരുവനന്തപുരം താലൂക്കിൽ ജനറൽ ആശുപത്രി, ഫോർട്ട്‌,​ എസ്.യു.ടി റോയൽ, പേരൂർക്കട ജില്ലാമോഡൽ ആശുപത്രി എന്നിവിടങ്ങളിലും ചിറയിൻകീഴ് താലൂക്കിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും വർക്കല താലൂക്കിൽ വർക്കല താലൂക്കാശുപത്രിയിലും നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രി, പാറശാല താലൂക്കാശുപത്രി എന്നിവിടങ്ങളിലും കാട്ടാക്കട താലൂക്കിൽ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്രവപരിശോധന രാവിലെ 9 മുതൽ 4 വരെ നടത്തും. 4ന് ശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നിരീക്ഷണത്തിലുള്ളവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്രവം പരിശോധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത.പി.പി അറിയിച്ചു.