കാട്ടാക്കട:ചൈനയുടെ ക്രൂരതയ്ക്കമുന്നിൽ പോരാടി ജീവൻ ത്യജിച്ച വീര ജവാൻമ്മാർക്ക് പൂർവ സൈനിക് സേവാ പരിഷത്ത് കാട്ടാക്കട താലൂക്ക് കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു.കാട്ടാക്കട താലൂക്ക് കമ്മറ്റി ഓഫീസിന് മുന്നിൽ താലൂക്ക് കമ്മിറ്റി അംഗങ്ങൾ ധീര ജവാന്മാരുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.മൺ ചിരാത് തെളിച്ചു.പ്രസിഡന്റ് രാജശേഖരൻ നായർ,രക്ഷാധികാരി ചന്ദ്രശേഖരൻ നായർ,വി.ആർ.സി നായർ,കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.