ബാലരാമപുരം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് സഹായമൊരുക്കി കസ്തൂർബാഗ്രാമീണ ഗ്രന്ഥശാല. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻസ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് താന്നിവിള വാർഡിൽ ജയയുടെ കുടുംബത്തിലെ നാല് കുട്ടികളുടെ പഠനത്തിന്റെ ഭാഗമായി ടി.വി.കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ്കുമാർ,​ ബാലരാമപുരം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ,​ഹാൻസ് ഫൗണ്ടേഷൻ സെക്രട്ടറി ശരത് കൃഷ്ണ,​ഭാരവാഹികളായ ഗോകുൽ രാജ്,​ അജ്ഞലി,​ കസ്തൂർബാഗ്രാമീണ ഗ്രന്ഥശാല ഭാരവാഹികളായ എം.കെ.സാവിത്രി,​ പ്രമേദിനി തങ്കച്ചി,​പള്ളിച്ചൽ സുനിൽ,​അജി കാട്ടുകുളത്തിൻകര എന്നിവർ സംബന്ധിച്ചു.