ബാലരാമപുരം: കല്ലിയൂർ,വെള്ളായണി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ –ചൈന അതിർത്തിയിൽ ഗാൽവർ താഴ്വരയിൽ വീര മൃത്യൂ വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ചു. അനുശോചനയോഗം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ജി.സുബോധൻ,ബി.കെ.സതികുമാർ,മുത്തുക്കുഴി ജയകുമാർ,അഡ്വ.സജ്ഞയൻ,ഉദയകുമാർ,വിജയൻ,പീറ്റർ എന്നിവർ സംബന്ധിച്ചു.