ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കാരനാട് - കുര്യാത്തിപി.ഡബ്ലിയു.ഡി റോഡ് കഴിഞ്ഞ കാലവർഷ കെടുതിയിൽ തകർന്ന അവസ്ഥയിലാണ്.ശ്രീനാരായണ ഹയർ സെക്കൻഡിംഗ് സ്കൂൾ,ഗ്രാമപഞ്ചായത്ത് ആഫീസ്,ആയൂർവേദ ആശുപത്രി തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളിൽ എത്തിചേരുന്നതിനുള്ള ഒരു പ്രധാന റോഡാണിത്.റീടാറിംഗും ഓട നിർമ്മാണവും ഈ റോഡിൽ അടിയന്തിരമായി നടത്തിയാൽ മാത്രമേ ഗതാഗത സൗകര്യം സുഗമമാകൂ.ഈ റോഡ് നവീകരിക്കുന്നതിന് സ്പെഷ്യൽ ഫണ്ട് അനുവദിക്കുന്നതിന് വേണ്ടി ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാർ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിവേദനം നൽകി.