ബാലരാമപുരം:യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ ദരിദ്രവിദ്യാർത്ഥികൾക്ക് പഠനത്തിനായി ടി.വി നൽകുന്നതിനായി ആരംഭിച്ച ടി.വി ചലഞ്ചിന്റെ ഭാഗമായി ബാലരാമപുരം കോട്ടുകാൽക്കോണം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ ടി.വി കൈമാറി.നിയോജക മണ്ഡലം പ്രസിഡന്റ് ജോയി,പഞ്ചായത്തംഗം നിർമ്മലറാണി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കോട്ടുകാൽക്കോണം അനി,മിഥുൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ, വേലപ്പൻ എന്നിവർ സംബന്ധിച്ചു.