തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ, തലസ്ഥാന ജില്ലയിൽ കർശന നിയന്ത്രണങ്ങളും ,കൂടുതൽ പരിശോധനകളും ഏർപ്പെടുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചു ചേർത്ത ജില്ലയിലെ എം.എൽ.എമാരുടെ യോഗം തീരുമാനിച്ചു. ജില്ലാകളക്ടറും ,ആരോഗ്യവകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
സമരങ്ങളിൽ പത്ത് പേരേ പങ്കെടുക്കാവു. ആട്ടോ ,ടാക്സികളിൽ സഞ്ചരിക്കുന്നവർ വണ്ടി നമ്പരും ഡ്രൈവറുടെ പേരും ഫോൺ നമ്പരും കുറിച്ചെടുക്കണം. ജില്ലയിലെ എം.എൽ.എമാരും മന്ത്രിയും ബന്ധുക്കളുടേതും, ഏറ്റവുമടുത്ത ആൾക്കാരുടേതും ഒഴികെയുള്ള കല്യാണ,മരണാന്തര ചടങ്ങുകളിൽ നിന്ന് വിട്ട് നിൽക്കും. പഞ്ചായത്തുകളും നഗരസഭകളും ഇൻസ്റ്റിറ്യൂഷൻ ക്വാറന്റൈൻ സെന്റുറുകൾ തുറക്കണം. .
ജില്ലയിൽ സമൂഹ വ്യാപനത്തിലേക്കെത്തിയിട്ടില്ലെങ്കിലും രണ്ട് മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എം.എൽ.എമാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗം ചേർന്ന് തീരുമാനങ്ങൾ നടപ്പിലാക്കും.. ബ്രേക്ക് ചെയിൻ ക്യാമ്പയിൻ ശക്തിപ്പെടുത്തണം. എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ഉപയോഗിക്കണം. സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവയുടെ എല്ലാം മുന്നിൽ നിർബന്ധമായും ഉണ്ടാവണം. വിവാഹവും, മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണം.
. ഗ്രാമപ്രദേശങ്ങളിൽ ചന്തകൾ നിയന്ത്രണം പാലിച്ച് തുറക്കാം. ആൾക്കൂട്ടം ഒഴിവാക്കണം. ജില്ലാ അതിർത്തയിൽ സുരക്ഷ കർശനമാക്കും. തീരപ്രദേശത്ത്നീരീക്ഷണം ശക്തിപ്പെടുത്തും. നഗരാതിർത്തിയിൽ നിയന്ത്രണങ്ങൾ പാലിക്കാച്ച കടകൾ അടപ്പിക്കും . വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ കർശമായി പാലിക്കണം.