തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 138 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണിത്. നാലു പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. ഇടുക്കിയിൽ രണ്ട് പേർക്കും തിരുവനന്തപുരത്തും കോട്ടയത്തും ഒരാൾക്ക് വീതവുമാണ് ഇത്തരത്തിൽ രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ജോലിനോക്കുന്ന സുരക്ഷാ ജീവനക്കാരനാണ് രോഗബാധയുണ്ടായത്. ഇന്നലെ രോഗബാധിതരായവരിൽ മറ്റുള്ള 87പേർ വിദേശത്ത് നിന്നും 47 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം ഇന്നലെ 88 പേർ രോഗമുക്തരായി.
പുതിയ രോഗികൾ
മലപ്പുറം 17
പാലക്കാട് 16
എറണാകുളം 14
കൊല്ലം 13
കോട്ടയം 13
ആലപ്പുഴ 12
തൃശൂർ 12
തിരുവനന്തപുരം 11
കാസർകോട് 9
കോഴിക്കോട് 5
വയനാട് 5
പത്തനംതിട്ട 4
ഇടുക്കി 4
കണ്ണൂർ 3
ആകെ രോഗബാധിതർ 3310
ചികിത്സയിലുള്ളവർ 1542
രോഗമുക്തർ 1747
മരണം 21
നാല് ഹോട്ട് സ്‌പോട്ടുകൾ
മലപ്പുറം - പരപ്പനങ്ങാടി മുൻസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 31), ഇടുക്കി - കട്ടപ്പന മുൻസിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂർ - വെള്ളാങ്ങല്ലൂർ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.