വിതുര: ജില്ലാ പഞ്ചായത്ത് ഒരു കോടി 48ലക്ഷം രൂപ വിനിയോഗിച്ചു നവീകരിക്കുന്ന വിതുര പി.ടി. ഉഷാ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി. വിജമോഹൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലിഖാൻ എന്നിവർ പങ്കെടുക്കും.