വിതുര:പെട്രോൾ,ഡീസൽ വിലവർദ്ധനവിനെതിരെ സി. പി. ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടത്തി. സി. പി. ഐ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി എം. എസ്.റഷീദ് ഉത്ഘാടനം ചെയ്തു.വിതുര പഞ്ചായത്ത് മെമ്പർ മഞ്ജുഷ ആനന്ദ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,അനിതോമസ്,കെ.മനോഹരൻ കാണി,സന്തോഷ് വിതുര എന്നിവർ നേതൃത്വം നൽകി.