d

കടയ്ക്കാവൂർ: തൊപ്പിച്ചന്തയിൽ മത്സ്യവില്പനയ്ക്കെത്തിയ യുവതിയെ ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ്ചെയ്തു. പെരുങ്കുളം ഇടക്കോട് കാട്ടുവിള വീട്ടിൽ ഷാക്കിർ (31)ആണ് പിടിയിലായത്. തൊപ്പിച്ചന്ത മാർക്കറ്റിൽ മത്സ്യവില്പനയ്ക്കെത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയോട് സാധനം പൊതിയുന്നതിന് ന്യൂസ് പേപ്പർ ചോദിച്ചപ്പോൾ കൊടുക്കാത്തതിന്റെ പേരിൽ റോഡിൽ വച്ച് മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്ത് ദൃശ്യങ്ങൾ ഫേസ് ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിച്ചിരുന്നു. വീഡിയോകണ്ട് മത്സ്യത്തൊഴിലാളികൾ പ്രധിഷേധിച്ചു. കടയ്ക്കാവൂർ സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ നസീറുദ്ദീൻ, എസ്.പി.സി.ഒ.മാരായ ബിനോജ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.