കാഞ്ഞിരംകുളം: സത്യൻ ലൈബ്രറി ആർട്സ് ആൻഡ് സ്പോഴ്സ് ക്ലബിൽ 'കോവളം പഠിപ്പുര'യുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പഠന ക്ലാസ് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സരസദാസ്, വാർഡ് മെമ്പർ തങ്കരാജൻ, ആനന്ദ ടീച്ചർ, ഗവ. എച്ച് എസിലെ സജിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.