കോവളം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക സഭ, ഞാറ്റുവേല ചന്ത എന്നിവയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സജി, വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു, ബ്ലോക്ക് മെമ്പർ ചൊവ്വര രാജൻ, കൊച്ചുത്രേസ്യ, ഹരിചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.