cogress

പാറശാല: പൊൻവിള ലൂഥറൻ യു.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് കോൺഗ്രസ് പ്രവർത്തകർ വാങ്ങി നല്കിയ ടി.വി ഡി.സി.സി സെക്രട്ടറിമാരായ എം.ആർ.സൈമൺ, ജോസ് ഫ്രാങ്ക്ളിൻ, ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആർ.വിൻസന്റ് എന്നിവർ ചേർന്ന് കൈമാറി. പി.ടി.എ പ്രസിഡന്റ് സലിം രാജ്, ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ സി.സുശീല, പൊൻവിള ബിജിൻ, അജേഷ് വി.മുത്തയ്യൻ, അനിൽ രാജ്, ജെറീഷ്, പാൽരാജ്, യോവാസ് തുടങ്ങിയവർ പങ്കെടുത്തു.