പാറശാല: ചൈനയുടെ പ്രാകൃതവും അതിക്രൂരവുമായ ആക്രമണത്തിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികർക്ക് ഒ.ബി.സി മോർച്ച കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. കൊവിഡ് കാലത്ത് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്ന ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് ചൈനീസ് പതാകയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ മുഖചിത്രവും കത്തിച്ചു. കൊല്ലയിൽ പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന പ്രതിഷേധം ബി.ജെ.പി സംസ്ഥാന കൗൺസിലംഗം മഞ്ചവിളാകം കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ അഡ്വ.പ്രദീപ്,അജേഷ്,കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലം അജയൻ,കൊറ്റാമം സന്തോഷ്, ഒ.ബി.സി മോർച്ച നേതാക്കളായ ശിശുപാലൻ,എസ്.ടി.സന്തോഷ്,വിനോദ്,കൊറ്റാമം ബാബു,വേലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.