തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോ മരുന്നും ഉൾപ്പെടുത്തണമെന്ന് കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഷഫീക്ക് മസാനി.പി.എമ്മും, ജനറൽ സെക്രട്ടറി ഡോ.ദീപ.എ.എസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധത്തിന് ഹോമിയോ മരുന്നിന്റെ ഉപയോഗം സർക്കാരിനും ബോധ്യപ്പെട്ടതാണ്. ഹോമിയോ മരുന്നുകളുടെ ഉപയോഗം മൂലം കൊവിഡ് കേസുകൾ കുറയ്ക്കാൻ കഴിയുമെന്ന പഠനം നടത്താൻ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശവുമുണ്ട്. ആയുർവേദവും അലോപ്പതിയും പോലെ തന്നെ പ്രതിരോധശേഷിയ്ക്ക് ഉത്തമ മരുന്നായ ഹോമിയോ മരുന്നുകൾക്കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉൾപ്പെടുത്തണമെന്നും കെ.ജി.എച്ച്.എം.ഒ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിയക്കും അസോസിയേഷൻ നിവേദനം നൽകി.