തിരുവനന്തപുരം: ഇന്ത്യൻ സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമത്തിനെതിരെയും ഈ വിഷയത്തിൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ദേശവിരുദ്ധ നയങ്ങൾക്കെതിരെയും ഇന്നു മുതൽ ബി.ജെ.പി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ല,മണ്ഡലം,പഞ്ചായത്ത്, വാർഡ് തലങ്ങളിലാണ് 30 വരെ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ നടത്തുക.
സി.പി.എം തങ്ങളുടെ ചൈന അനുകൂല നിലപാടാണിപ്പോഴും തുടരുന്നത്. ചൈനീസ് അതിക്രമത്തെ അപലപിക്കാൻ പോലും തയ്യാറായില്ല. ചൈനീസ് ഭരണകൂടത്തിന് ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നതിന് സഹായകരമായ നിലപാടാണ് കോൺഗ്രസും സ്വീകരിച്ചിരുന്നത്. ഇരു കൂട്ടരുടെയും ദേശവിരുദ്ധ നിലപാടുകൾ തുറന്നു കാട്ടുകയാണ് പ്രതിഷേധ പരിപാടികളുടെ ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.