chennithala

തിരുവനന്തപുരം: ചട്ടങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷനിൽ സി.പി.എം ബന്ധമുള്ള വ്യക്തിയെ ചെയർമാനായി നിയമിക്കാനുള്ള നിയമവിരുദ്ധ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ചീഫ് സെക്രട്ടറിക്ക് തുല്യമായ ഈ പദവിയിൽ മുൻപരിചയമോ, പ്രവർത്തന പശ്ചാത്തലമോ ഇല്ലാത്ത വ്യക്തിയെ പാർട്ടി സ്വാധീനവും കൂറും മാത്രം കണക്കിലെടുത്ത് നിയമിക്കുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനം തകിടംമറിക്കുമെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. ബാലവകാശ കമ്മിഷനിലെ അംഗങ്ങളുടെ ഇന്റർവ്യൂവിനെ സംബന്ധിച്ചും നിരവധി പരാതികളുണ്ട്. സ്വന്തക്കാരേയും അനർഹരേയും ലിസ്റ്റിൽ തിരുകി കയറ്റുന്നതിന്, വകുപ്പ്മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ക്രമവിരുദ്ധമായ പല ഇടപെടലുകളും നടത്തിയതായി പരാതിയുണ്ടെന്നും കത്തിൽ പറയുന്നു.