തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും നാളെയും മഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും.നാളെ കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട്
എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും 26ന് ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് കോഴിക്കോട്,കൊച്ചി,ഇടുക്കി,വയനാട്,കോട്ടയം ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.ഇടുക്കിയിലും വയനാട്ടിലും 24 മണിക്കൂറിൽ 204 മി.മി വരെ പെയ്യുന്ന ശക്തമായ മഴ ലഭിക്കും.കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി .മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.