തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 8 പേർ വിദേശത്ത് നിന്നും രണ്ട് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ കരിക്കകം സ്വദേശിക്കാണ് (55) സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. വിദേശത്തുനിന്നെത്തിയ വെൺപാലവട്ടം സ്വദേശി (27, ദുബായ്),നെയ്യാറ്റിൻകര സ്വദേശി (60,ദമാം),കൈതമുക്ക് സ്വദേശി (54, ദോഹ),പൊഴിയൂർ സ്വദേശി (29,കുവൈറ്റ്),തുമ്പ സ്വദേശി (27,കുവൈറ്റ്),മരുതംകുഴി സ്വദേശി(25 കുവൈറ്റ്),വെഞ്ഞാറമൂട് സ്വദേശി (37,കുവൈറ്ര്),പള്ളിക്കൽ മടവൂർ സ്വദേശി (34, ദുബായ്) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.അന്യസംസ്ഥാനത്തുനിന്നെത്തിയ കരമന സ്വദേശി (23. ചെന്നൈ),തിരുനെൽവേലി സ്വദേശി (27, മുംബയ്)എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 270 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 20 പേരെ ഡിസ്ചാർജ് ചെയ്തു. 1184 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 202 പരിശോധനാ ഫലങ്ങൾ ലഭിച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ: 21,346
പുതുതായി നിരീക്ഷണത്തിലായവർ: 1244
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 19,850
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 184
കെവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1312