samskarika-koottayma

പാറശാല: പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്ലാമൂട്ടുക്കട നല്ലൂർവട്ടം എൽ.പി സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായി 5 എൽ.ഇ.ഡി ടി.വികൾ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെൻഡാർവിൻ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്‌ ലയ, കൂട്ടായ്മ ചെയർമാൻ പി.എസ്. മേഘവർണൻ, വാർഡ് മെമ്പർ കെ.ലത, പി.ടി.എ പ്രസിഡന്റ് എ.ആർ. പ്രസൂൺ, ബി.ആർ.സി ട്രെയിനർ ബൈജു,കൃഷ്ണൻ നായർ, ജയ്‌ ഹിന്ദ് വാമദേവൻ, ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.