തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്നവരെയെല്ലാം അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ മടക്കിക്കൊണ്ടു വരാനായി വലിപ്പമേറിയ ജംബോ ഫ്ലൈറ്റുകളും കൂടുതൽ എയർ ഇന്ത്യാ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും കപ്പലുകളും അയക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും കത്തയച്ചു.
കേരളീയരെ മടക്കിക്കൊണ്ടു വരാൻ നോർക്കയും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഏർപ്പാടാക്കണമെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇരുവരും കത്ത് നൽകി. ഗൾഫിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് തക്കതായ ധനസഹായം നൽകണമെന്ന് ഇരു കത്തുകളിലും ആവശ്യപ്പെട്ടിട്ടുണ്ട്.