ബെൽഗ്രേഡ് : സെർബിയൻ ഫുട്ബാൾ ക്ളബ് റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ അഞ്ചു താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. പാർട്ടിസാൻ ബെൽഗ്രേഡുമായുള്ള മത്സരം കഴിഞ്ഞ് 12-ാം ദിവസമാണ് ഇത്രയും കളിക്കാർ പോസിറ്റീവായത്. 16000 ത്തോളം പേരാണ് കളി കാണാൻ എത്തിയിരുന്നത്. ഇൗമാസമാദ്യം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകിയ സെർബിയൻ സർക്കാർ സ്റ്റേഡിയങ്ങളിലെ നിയന്ത്രണം ഉപേക്ഷിച്ചിരുന്നു.

ആഴ്സനൽ താരത്തിന് കൊവിഡ്

ലണ്ടൻ : ഇൗ 17ന് ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് ആഴ്സനലിന്റെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി വെളിപ്പെടുത്തൽ. തുടർന്ന് മൂന്നുതാരങ്ങളെ ക്വാറന്റൈനിലാക്കിയാണ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാനിറങ്ങിയത്. ഇൗ താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മാർച്ചിൽ ആഴ്സനൽ കോച്ച് മൈക്കേൽ ആർട്ടേറ്റ രോഗബാധിതനായിരുന്നു.

കൊറിച്ചിന് കൊവിഡ്

സാഗ്രെബ് : കൊയേഷ്യൻ ടെന്നിസ് താരം ബോർന കൊറിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. കൊയേഷ്യയിൽ ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ഉൾപ്പെടെ പങ്കെടുക്കാനിരുന്ന പ്രദർശന ടൂർണമെന്റിന് തൊട്ടുമുമ്പാണ് കൊറിച്ച് പോസിറ്റീവായത്. ഇൗ ടൂർണമെന്റിൽ കളിക്കാനിരുന്ന ബൾഗേറി​യൻ ടെന്നി​സ് താരം ഗ്രിഗോർ ഡിമിത്രോവിനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.