victers

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളുടെ മൂന്നാംഘട്ടം ആരംഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കും.

ഇനിയും പഠനത്തിനായി സൗകര്യം ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്ക് എത്രയും വേഗം ക്ലാസുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അതേസമയം

എസ്.എസ്.എൽ.സി മൂല്യനിർണയത്തിന്റെ 95 ശതമാനവും പൂർത്തിയായി. ജൂലൈ ആദ്യവാരം എസ്.എൽ.എൽ.സിയുടെയും തൊട്ടുപിന്നാലെ ഹയർസെക്കൻഡറിയുടെയും ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.


ഇന്നത്തെ ടൈംടേബിൾ
പ്ലസ് ടു: രാവിലെ 8.30ന് ഹിസ്റ്ററി, 9ന് മലയാളം, 9.30ന് എക്കണോമിക്സ്, 10ന് ഫിസിക്സ്

10ാം ക്ലാസ്: 11ന് സാമൂഹ്യശാസ്ത്രം, 11.30ന് മലയാളം, 12 ന് സംസ്‌കൃതം
ഒന്നാം ക്ലാസ്: 10.30ന് മലയാളം
രണ്ടാം ക്ലാസ്: 12.30ന് ഇംഗ്ലീഷ്
മൂന്നാം ക്ലാസ്: ഉച്ചയ്ക്ക് 1 ന് ഇംഗ്ലീഷ്
നാലാം ക്ലാസ്: 1.30ന് മലയാളം
അഞ്ചാം ക്ലാസ്: 2ന് ഹിന്ദി
ആറാം ക്ലാസ്: 2.30ന് ഹിന്ദി
ഏഴാം ക്ലാസ്: 3ന് ഗണിതം
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഇംഗ്ലീഷ്, 4 ന് ഗണിതം
ഒൻപതാം ക്ലാസ്: വൈകിട്ട് 4.30ന് ഹിന്ദി, 5ന് ബയോളജി