തിരുവനന്തപുരം: സി.ഒ.ടി ട്രെയിനിംഗിനുണ്ടായിരുന്ന പൊലീസുകാരിലൊരാൾക്ക് പനിയും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് പേരൂർക്കട എസ്.എ.പി ക്യാമ്പിലെ 20 പൊലീസുകാർ ക്വാറന്റൈനിലായി. കൊവിഡ് പശ്ചാത്തലത്തിൽ 20 പേരടങ്ങുന്ന സംഘമായാണ് ട്രെയിനിംഗ് നടത്തുന്നത്. ഇന്നലെ ട്രെയിനിംഗ് സംഘത്തിലുണ്ടായിരുന്ന അമ്പലത്തറ സ്വദേശിയായ പൊലീസുകാരന് പനിയും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സ്രവം കൊവിഡ് ടെസ്റ്റിനായി എടുത്തു. ആരോഗ്യനില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് കൂടെയുണ്ടായിരുന്ന പൊലീസുകാരെ ക്വാറന്റൈനിൽ പോകാൻ അധികൃതർ നി‌ർദ്ദേശിച്ചത്.