കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലിൽനിന്ന് കമ്പ്യൂട്ടർ വസ്തുക്കൾ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെ ചോദ്യം ചെയ്യലിന് എൻ.ഐ.എക്ക് വിട്ടുകൊടുത്തു.
ബിഹാർ സ്വദേശി സുമിത്കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം ശിങ്കരിയ എന്നിവരെയാണ് രണ്ടു ദിവസത്തേക്ക് വിട്ടുകൊടുത്തത്. ഏഴുദിവസത്തെ കസ്റ്റഡിക്കുശേഷം ഹാജരാക്കിയാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. 2019 സെപ്തംബറിലാണ് ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കപ്പെട്ടത്. 2.10 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്.