puli

കിളിമാനൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയുടെ ആറ്റിങ്ങൽ മണ്ഡലതല ഉദ്ഘാടനം പുളിമാത്ത് പഞ്ചായത്തിൽ ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.കൃഷിക്കാർക്ക് മുന്തിയ ഇനം തൈകളും വിത്തുകളും വിതരണം ചെയ്തു.കർഷകർ ഉത്പാദിപ്പിച്ചതും കൃഷിഭവൻ തയ്യാറാക്കിയതുമായിട്ടുള്ള വിവിധതരത്തിലുള്ള ഫലവൃക്ഷ തൈകൾ ന്യായമായ വിലക്ക് വിൽക്കുകയും ചെയ്തു. കർഷകർ,പാടശേഖരസമിതി,കുടുംബശ്രീ,സംഘടകൾ ,വ്യക്തികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഞാറ്റുവേല ചന്ത ഒരുക്കിയത് പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.സ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു,പഞ്ചായത്ത് മെമ്പമാരായ ലേഖ, ബാലചന്ദ്രൻ,സന്ധ്യ,ബി.ശാന്തകുമാരി,ജി.ശാന്തകുമാരി,വസന്തകുമാരി പാടശേഖര സമിതി,കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.