കൊൽക്കത്ത: ഭാര്യയെ ബാംഗളൂരിൽ കൊലപ്പെടുത്തിയശേഷം കൊൽക്കത്തയിലെത്തി, ഭാര്യ മാതാവിനെ വെടിവച്ചുകൊന്ന് യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. ബാംഗളൂരിൽ താമസിക്കുന്ന അമിത് അഗർവാളാണ് രണ്ട് കൊലപാതകം നടത്തി ജീവനൊടുക്കിയത്. ചാർട്ടേഡ് അക്കൗണ്ടന്റായ ഇയാൾ ഭാര്യ ശില്പിക്കും പത്ത് വയസുള്ള മകനുമൊത്ത് ബാംഗളൂരിൽ താമസിച്ചുവരികയായിരുന്നു.
സ്വരചേർച്ചയില്ലാതായതോടെ ഇരുവരും പിരിയാൻ തീരുമാനിച്ചു. വീണ്ടും വാക്കേറ്റമായപ്പോൾ ഒരു ദിവസം ഭാര്യയെ കൊലപ്പെടുത്തിയശേഷം, ഇയാൾ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന കൊൽക്കത്തയിലെത്തി ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ളാറ്റിലെത്തി അവരുമായി തർക്കത്തിലായി. ഇതിനിടയിൽ ഭാര്യാ മാതാവ് ലളിതയ്ക്ക് നേരെ നിറയൊഴിച്ചു.
പരിഭ്രാന്തനായി നിന്ന ഭാര്യയുടെ പിതാവിനെ മുറിയിൽ പൂട്ടിയിട്ടു. ഫ്ളാറ്റിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ഫ്ളാറ്റിലെ മറ്റുള്ളവരെ വിവരം അറിയിച്ചു. എന്നിട്ട് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഫ്ളാറ്റിലുള്ളവർ ഉടൻ പൊലീസിൽ അറിയിച്ചു. ഇയാളുടെ പാേക്കറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ഭാര്യയെ കൊലപാതക വിവരം വെളിപ്പെടുത്തിയിരുന്നു. കൊൽക്കത്ത പൊലീസ് ഉടൻ തന്നെ ബംഗളൂരു പൊലീസിനെ അറിയിച്ചു. അവർ സ്ഥലത്തെത്തെി ശില്പിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.