gun

തിരുവനന്തപുരം: ഭർത്താവിൻെറ ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്നും സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്നും കാണിച്ച് യുവതി അപേക്ഷയുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുംമുന്നിൽ. കറ്റാനം സ്വദേശിയായണ് ജീവിക്കാൻ തോക്കിൻെറ സംരക്ഷണം തേടുന്നത്. ഭർത്താവിൻെറ ഉപദ്രവത്തിനെതിരെ യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പാെലീസിലും പരാതി നൽകി. പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ച് മടങ്ങി.

അന്വേഷണത്തിൽ തൃപ്തിവരാതായ യുവതി നീതി ലഭിച്ചില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിക്കുകയായിരുന്നു. ഇതോടെ ഭർത്താവിനെതിരെ ഗാർഹിക നിയമപ്രകാരം പൊലീസ് കേസെടുത്തു. യുവതിയുടെ മൂന്നാം വിവാഹവും ഭർത്താവിന്റെ രണ്ടാം വിവാഹവുമാണിതെന്ന് പൊലീസ് പറഞ്ഞു.