തൃശൂർ: യു.ഡി.എഫിൽ ഇപ്പോൾ നേതൃത്വത്തെച്ചൊല്ലി തർക്കമില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നിബെഹ്നാൻ. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. രമേശ് ചെന്നിത്തല യു.ഡി.എഫിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനെയും ഫലപ്രദമായി നയിക്കുകയാണ്. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെ.സി വേണുഗോപാൽ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തിൽ തൽപ്പരനായ നേതാവാണ് കെ.സി വേണുഗോപാൽ എന്നും ബെന്നിബെഹന്നാൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യു.ഡി.എഫിൽ കുറേ കാര്യങ്ങൾ നേരെയാക്കാനുണ്ടെന്നും അത് മൂടി വയ്ക്കുന്നതിലർത്ഥമില്ലെന്നുമുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ കോൺഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം യു.ഡി.എഫിനുള്ളിൽ ചില കക്ഷികൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുസമ്മതിച്ചു. അത് ചർച്ച ചെയ്‌ത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.