
വർക്കല:കേരളീയം കലാസാംസ്ക്കാരിക കൂട്ടായ്മയുടെ (കിസാക്) യോഗം കൂടി കവിയും അദ്ധ്യാപകനുമായ പ്രൊഫ.കുമ്മിൾ സുകുമാരന്റെ നിര്യാണത്തിൽ അനുശോചിച്ചു.പ്രോഗ്രാം കൺവീനർ വർക്കല സബേശൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയ് വർക്കല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി.ഷോണി, അനിൽ സോമൻ, വരുൺബാബു എന്നിവർ സംസാരിച്ചു.
ശ്രീനിവാസപുരം ശാരദകലാസമിതി,ശ്രീനിവാസപുരം - വട്ടപ്ലാംമൂട് റസിഡന്റസ് അസോസിയേഷനുകൾ,ന്യൂ സിവിക്സ് ക്ലബ്,എസ്.എൻ.ഡി.പി ശാഖ, പൗരസമിതി തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലും ശ്രീനടരാജസംഗീതസഭയുടെ നേതൃത്വത്തിലും കെടാകുളം കരുണാകരൻ മെമ്മോറിയൽ ഹാളിൽ കൂടിയ യോഗം അനുശോചിച്ചു.ഡോ. എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വി.ബലറാം, കെ.എം.ലാജി,ഡോ.പി.കെ.സുകുമാരൻ, എസ്.അനിഷ്ക്കർ,കെ.ബാജി,ഷീലാറോയി, എസ്.സലിംകുമാർ എന്നിവർ സംസാരിച്ചു.
പുരോഗമന കാലസാഹിത്യ സംഘം വർക്കല മേഖലാകമ്മിറ്റി യോഗം പ്രസിഡന്റ് എ.വി.ബാഹുലേയന്റെ അദ്ധ്യക്ഷതയിൽ ഇ.എം.എസ് ഭവനിൽ ചേർന്ന് പ്രൊഫ. കുമ്മിൾ സുകുമാരന്റെ നിര്യാണത്തിൽ അനുശോചിച്ചു.കെ.എം.ലാജി, സുനിൽ.എൽ.എസ്, സുരേഷ് ബാബു, പ്രഭുല്ലചന്ദ്രൻ, ബി.പ്രഭ, കെ.രാജേന്ദ്രൻനായർ, സിജോവ് സത്യൻ എന്നിവർ സംസാരിച്ചു.
അരങ്ങ് കഥകളി രംഗകലാവേദിയുടെ യോഗം കൂടി രക്ഷാധികാരിയായ പ്രൊഫ. കുമ്മിൾ സുകുമാരന്റെ നിര്യാണത്തിൽ അനുശോചിച്ചു.പ്രസിഡന്റ് ഡോ.എം.ജയരാജു, കലാമണ്ഡലം സുദേവൻ, കെ.തുളസീധരൻപിളള, ടി.സി.സുനിൽദത്ത് എന്നിവർ സംസാരിച്ചു.
സെൻസ് കലാസാംസ്ക്കാരിക സംഘടന പ്രസിഡന്റ് ഡോ.എം.ജയരാജുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചർന്ന് പ്രൊഫ. കുമ്മിൾസുകുമാരനെ അനുസ്മരിച്ചു.കെ.കെ.രവീന്ദ്രനാഥ്, പുന്നമൂട് രവി, സുജാതൻ, ബാബുരാജ്, സി.വി.വിജയൻ, മകംവിജയൻ തുടങ്ങിയവർ സംസാരിച്ചു.
വർക്കല ലയൺസ് ക്ലബ്ബ് പ്രൊഫ. കുമ്മിൾ സുകുമാരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ലയൺസ് ഹാളിൽ കൂടിയ യോഗത്തിൽ ബി.ജോഷിബാസു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സുരേഷ് കുമാർ, ഡോ.എസ്.ജയപ്രകാശ്, ഡോ.ബി.ഭുവനേന്ദ്രൻ, എസ്.പ്രസാദ്, സി.വി.ഹേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.