pic

കൊല്ലം: കൊല്ലത്ത് ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പുനലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് കൂട്ടത്തോടെ നിരീക്ഷണത്തിൽ പോകാൻ നിർദേശം. ഇൻസ്പെക്ടർ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.പട്രോളിംഗ് സംഘം അടക്കം സ്റ്റേഷനിൽ വന്നു പോയ മറ്റ് പൊലീസുകാരുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്. സ്റ്റേഷൻ അണുവിമുക്തമാക്കുന്നത് തുടരുകയാണ്.

അതേസമയം കൊല്ലത്ത് ഇന്ന് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്.ഡൽഹിയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് 68 വയസുണ്ട്. സംസ്ഥാനത്തെ ഇരുപത്തിരണ്ടാമത്തെ കൊവിഡ് മരണമാണിത്.