വർക്കല:ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ യോഗ പ്രകൃതിചികിത്സ അക്യുപങ് ചർ വിഭാഗം തുടങ്ങുന്നു.വർക്കല ഗവ. പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ ചീഫ് മെഡിക്കൽ ഓഫീസറായി റിട്ടയർ ചെയ്ത ഡോ.കെ.ആർ.ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രകൃതിചികിത്സാ വിഭാഗം ആരംഭിക്കുന്നത്.ദിവസവും രാവിലെ 9 മണി മുതൽ 1 മണി വരെയും വൈകുന്നേരം 4 മുതൽ 6 വരെയും ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെയും രോഗികളെ പരിശോധിക്കും.യോഗക്ലാസുകൾ, അക്യുപങ് ചർ എന്നിവ ഡോ.അമൃത നയിക്കും.സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബാച്ചും ഉണ്ടായിരിക്കും.ഓൺലൈൻ യോഗക്ലാസ് സൗകര്യവും ലഭിക്കും. ഒ പി ചികിത്സയും ഐ പി വിഭാഗവും ജൂലായ് 1 മുതൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.ഫോൺ.9400050200, 04702601228, 2602228, 2602248, 2602249.