m-t-ramesh-

തിരുവനന്തപുരം: ചരിത്രത്തോട് നീതിപുലർത്തുന്നതാവണം വാരിയം കുന്നൻ എന്ന സിനിയമയെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ് എം.ടി.രമേശ് രംഗത്തെത്തി. ചരിത്രത്തോട് നീതിപുലർത്തിയില്ലെങ്കിൽ സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോൾ പൂർണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിർമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്-എം.ടി.രമേശ് പറഞ്ഞു. മലബാർ കലാപത്തെ ആസ്പദമാക്കി ധീരനായ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഇതിഹാസം വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാല് സംവിധായകർ.