പാറശാല:വാട്സ് ആപ്പ് കൂട്ടായ്മ സംഭരിച്ച തുക അകാലത്തിൽ മരിച്ച സുഹൃത്തിന്റെ കുടുംബത്തിന് സഹായ ധനമായി നൽകി. ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും സൗഹൃദ കൂട്ടായ്മയായ മീഡിയ മേറ്റ് അംഗങ്ങളിൽ നിന്നും സംഭരിച്ച ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ് രൂപയാണ് സംഘടനയിലെ അംഗവും വീഡിയോഗ്രാഫറുമായിരുന്ന പ്ലാമൂട്ടുകട സ്വദേശി ശ്രീകാന്തിന്റെ കുടുംബത്തിന് നൽകിയത്.തുക ശ്രീകാന്തിന്റെ മക്കളായ ആദിത്യൻ(15),അനന്തു(13) എന്നിവരുടെ വിദ്യാഭ്യാസ ചെലവുകൾക്ക് പ്രയോജനപ്പെടത്തക്ക രീതിയിൽ നിക്ഷേപക്കുമെന്ന് ഭാര്യ സുജി അറിയിച്ചു.