ഉഴമലയ്ക്കൽ:ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ നൽകുന്ന കെ.എസ്.ടി.എ ഉഴമലയ്ക്കൽ ബ്രാഞ്ചിന്റെ ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമായി നൽകുന്ന പതിനഞ്ച് ടെലിവിഷനുകളുടെ വിതരണോദ്ഘാടനം ഉഴമലയ്ക്കൽ ശ്രീനാരായണഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു.മനോജ് അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണം സ്കൂൾമാനേജർ ഉഴമല്ക്കൽ വേണുഗോപാൽ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം,കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം ബി.ബിജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സിയാദ്,സനൽ,വാർഡ് മെമ്പർഷൈജാ മുരുകേശൻ,ജയരാജ്,പ്രിൻസിപ്പൽ സുരേന്ദ്രനാഥ് ,ഹെഡ്മിസ്ട്രസ് ശ്രീജ,അനിൽകുമാർ എന്നിവർ സംസാരിച്ചു.