കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന 68കാരൻ മരിച്ചു. ക്വാറന്റീൻ കേന്ദ്രത്തിൽ രക്തം ഛർദിച്ചാണ് ഇയാൾ മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ദുബായിൽ നിന്നെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അഞ്ച് ദിവസം മുമ്പ് ദുബായിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഇയാൾ ഐ.ഐ.എം ക്വാറന്റീൻ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. എട്ടാം തീയ്യതി ഡൽഹിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. സംസ്ഥാനത്തെ ഇരുപത്തിരണ്ടാമത്തെ കൊവിഡ് മരണമാണിത്.