sg

അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിൻഹ് വഗേല എൻ.സി.പിയിൽനിന്ന് രാജിവച്ചു. സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് നീക്കിയതും രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എം.എൽ.എ ക്രോസ് വോട്ട് ചെയ്തതുമാണ് രാജിക്ക് കാരണമെന്നാണ് വി​ലയി​രുത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടിയുടെ ഏക എം.എൽ.എ കന്ധൽ ജദേജ പാർട്ടി വിപ് ലംഘിച്ച് വോട്ട് ചെയ്തത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റിലും ബി.ജെ.പിയാണ് ജയി​ച്ചത്.ഒരു സീറ്റിൽ മാത്രമാണ് കോൺ​ഗ്രസി​ന് ജയി​ക്കാനായത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് വഗേലയെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി ജയന്ത് പട്ടേലിനെ നിയമിച്ചത്.

ബിജെപി നേതാവായിരുന്ന വഗേല, 1996ൽ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു പാർട്ടി രൂപീകരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. 1997ൽ തന്റെ പാർട്ടിയെ കോൺ​ഗ്രസിൽ ലയിപ്പിച്ചു. എന്നാൽ 2017ൽ കോൺ​ഗ്രസിൽ നിന്ന് രാജി​വയ്ക്കുകയും 2019ൽ എൻ.സി​.പി​യി​ൽ ചേരുകയും ചെയ്തു.വഗേല ഉടൻ പുതി​യ പാർട്ടി​ രൂപീകരി​ച്ചേക്കാമെന്നാണ് റി​പ്പോർട്ട്.