തിരുവനന്തപുരം: കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിലൂടെ ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം നരേന്ദ്രമോദി സർക്കാർ യാഥാർത്ഥ്യമാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.രാജഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റുവിന് സമാനമായ ആദരവ് ലഭിച്ചിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ മരണം ഇന്നും ദുരൂഹമാണ്. ഷേയ്ക്ക് അബ്ദുള്ളയ്ക്ക് അദ്ദേഹത്തോട് വലിയ വെറുപ്പായിരുന്നെന്നും രാജഗോപാൽ ഓർമ്മിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, കെ.രാമൻ പിള്ള, പി.രാഘവൻ, ജി.ഗിരീഷ് എന്നിവർ പങ്കെടുത്തു.