കൊച്ചി: കടൽക്ഷോഭം നേരിടുന്ന ചെല്ലാനം കടപ്പുറം സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. വാച്ചാക്കൽ, കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. വാച്ചാക്കൽ, കമ്പനിപ്പടി, പുത്തൻതോട് ഫിഷിംഗ് ഗ്യാപ്പ് എന്നിവിടങ്ങളിലെ ജിയോ ബാഗ് നിർമ്മാണം പൂർത്തിയായി. വേളാങ്കണ്ണിയിലും ബസാറിലും ജിയോ ബാഗുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൊച്ചി തഹസീൽദാർ സുനിത ബേക്കബ്, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എസ്. കോശി എന്നിവരും ഒപ്പമുണ്ടായിരുന്നു.