വെഞ്ഞാറമൂട് :ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ കോമഡി കലാകാരന്മാർക്ക് കൈത്താങ്ങായി 'മാസ്കി'ന്റെ ബിരിയാണി ചലഞ്ച്.മിമിക്രി കലാകാരൻമാരുടെ തെക്കൻ കേരളത്തിലെ സംഘടനയായ 'മാസ്ക്'ന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന പരിപാടി നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് .എസ് കുറുപ്പ് വെഞ്ഞാറമൂട് സി .ഐ വിജയരാഘവന് ബിരിയാണി പാക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.മാസ്ക് പ്രസിഡന്റ് ബിനു.ബി കമൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ അൽ സജീർ,അനിൽ,സിനിമ താരം നോബി,ജനമൈത്രി പൊലീസ് കോർഡിനേറ്റർ ഷരീർ വെഞ്ഞാറമൂട്,മാസ്ക് വൈസ് പ്രസിഡന്റ് അരുൺ,സെക്രട്ടറി സജി മൂങ്ങോട്,ജോയിന്റ് സെക്രട്ടറി അസിം ഷാ,ട്രെഷറർ സാബു സർഗം,പി.ആർ .ഒ സലിം മൈലക്കൽ എന്നിവർ പങ്കെടുത്തു.